ദോഹ : എസ്.എം.എ. രോഗം ബാധിച്ച് ചികിത്സയിലിരിക്കുന്ന മൽഖാറൂഹിയുടെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിൽ പങ്കാളിയായി മൂന്നു വയസ്സുകാരനും. കെ.എം.സി.സി. ഖത്തർ കാരശ്ശേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി നവാസ് പുത്തലത്തിന്റെ മകൻ അലി എസ്ദാനാണ് ഉപ്പയോടൊപ്പം കെ.എം.സി.സി. ഓഫീസിലെത്തി മാസങ്ങളായി ശേഖരിച്ചു വെച്ച നാണയ തുട്ടുകൾ കൈമാറിയത്.
തിരുവമ്പാടി മണ്ഡലം കെ.എം.സി.സി. പ്രസിഡണ്ട് ഇ.എ. നാസർ ഏറ്റുവാങ്ങി. ജനറൽ സെക്രട്ടരി ടി.പി.അബ്ബാസ്, ഭാരവാഹികളായ കെ.ടി. യാസർ അഹമ്മദ്, പി.പി. സുഹാസ്, അക്ബർ പുളപ്പൊയിൽ, പഞ്ചായത്ത് സാരഥികളായ അഡ്വ. സജിമോൻ കാരക്കുറ്റി, സിറാജ് പൂളപ്പൊയിൽ സംബന്ധിച്ചു.
Post a Comment