മുക്കം : കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡ് യു ഡി എ ഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. 2023-24 വർഷം എൽ എസ്, യു എസ് എസ്, എൻ എം എം എസ് മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വേദിയിൽ ആദരിച്ചു കുമാരനല്ലൂർ സാംസ്കാരിക നിലയത്തിൽ വെച്ച് ചേർന്ന പരിപാടിയുടെ ഉദ്ഘാടന കർമ്മം കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുനിതാ രാജൻ നിർവ്വഹിച്ചു.
രണ്ടാം വാർഡ് യു ഡി എ ഫ് കമ്മിറ്റി ചെയർമാൻ ടി പി ജബ്ബാർ, അധ്യക്ഷത വഹിച്ചു. കൺവീനർ ടി. കെ. സുധീരൻ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും വാർഡ് മെമ്പറുമായ ജംഷീദ് ഒളകര മുഖ്യ പ്രഭാഷണം നടത്തി. നിഷാദ് വീച്ചി,, കൃഷ്ണൻ കുട്ടി മാസ്റ്റർ കാരാട്ട്, കെ. പി. രാഘവൻ മാസ്റ്റർ, സുബൈർ പി. ടി. ആബിദ് കാളിയെടത്ത്, വിജയ ലക്ഷ്മി ടീച്ചർ, റജീന സലാം, അജയൻ മാസ്റ്റർ, മനോജ് കുരുടത്ത്, നിവേദ്യ കാരാട്ട്, അഭിഷ്ണ മാംകുന്നുമ്മൽ, അയന അജയ്കുമാർ, എം സ് സ്നേഹ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഉന്നത വിജയികൾക്കുള്ള ഉപഹാര സമർപ്പണം പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും ചേർന്ന് നിർവ്വഹിച്ചു. അനിൽ കാരാട്ട് ചടങ്ങിൽ നന്ദി പറഞ്ഞു. മുജീബ് കെ. പി., ശശി എം. കെ., മുഹാജിർ, റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി .
Post a Comment