മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ ഭരണ സമിതിയോഗത്തിൽ എടുക്കാത്ത തീരുമാനം പിന്നീട് എഴുതി ചേർത്തതായി ആരോപിച്ച് ഇടത് മെമ്പർമാർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
മെയ് പതിനഞ്ചാം തീയതി ചേർന്ന ഭരണസമിതി യോഗത്തിൽ പതിനഞ്ചാം നമ്പർ അജണ്ടയായി ഉൾപ്പെടുത്തിയ പത്താം വാർഡ് അംഗം കെ പി ഷാജി നൽകിയ കത്ത് മാറ്റിവെക്കാനുള്ള തീരുമാനത്തിൽ ഇടത അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. പിന്നീട് യോഗനടപടികൾ തുടരാൻ കഴിഞ്ഞിരുന്നില്ലന്നും യോഗം അവസാനിപ്പിച്ച് പ്രസിഡണ്ട് ഇറങ്ങി പോവുകയും ചെയ്തതായും എൽ ഡി എഫ് മെമ്പർമാർ പറയുന്നു. പിന്നീട് കരട് മിനുട്ട്സിലും രജിസ്റ്ററിലും പതിനഞ്ചാം നമ്പർ അജണ്ട മുതൽ ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയും, ചെയ്തിരുന്നതായും
എന്നാൽ ചൊവ്വാഴ്ച ഇടത് മെമ്പർമാർക്ക് ലഭിച്ച ഭരണസമിതി രജിസ്റ്ററിൻ്റെ കോപ്പിയിൽ
എല്ലാ തീരുമാനങ്ങളും അംഗീകരിച്ചതായി കാണിക്കുകയായിരുന്നു എന്നും ഇടത് മെമ്പർമാർ പറഞ്ഞു.തുടർന്ന് ബുധനാഴ്ച രാവിലെ
ഇത് ചോദ്യം ചെയ്ത ഇടതുപക്ഷ മെമ്പർമാർ സെക്രട്ടറിയെ ഉപരോധിക്കുകയായിരുന്നു,
ഉപരോധത്തെ തുടർന്ന് സ്ഥലത്തെത്തിയ മുക്കം എസ്ഐ പ്രദീപിൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ
ഉപരോധത്തെ തുടർന്ന് സ്ഥലത്തെത്തിയ മുക്കം എസ്ഐ പ്രദീപിൻ്റെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ
തീരുമാനം രജിസ്റ്ററിൽ പ്രസിഡണ്ട് എഴുതി ചേർത്തതാണെന്നും, എട്ടാം വാർഡ് മെമ്പർക്ക് കത്ത് കൊടുക്കാതെ നടത്തിയ ഭരണസമിതി യോഗം അസാധുവാക്കുന്നത് സംബന്ധിച്ച് പരിശോധിച്ച് നടപടി ഇരുപത്തിയഞ്ചാം തീയ്യതിക്കകം സ്വീകരിക്കാമെന്നും രേഖാമൂലം നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിക്കുകയായിരുന്നു.* പഞ്ചായത്ത് ഓഫീസിനു മുമ്പിൽ രജിസ്റ്ററിന്റെ കോപ്പി ഇടത് മെമ്പർമാർ കത്തിക്കുകയും ചെയ്തു. വ്യാജരേഖ ചമച്ച കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ രാജിവെക്കണമെന്ന് ഇടതുപക്ഷ മെമ്പർമാർ ആവശ്യപ്പെട്ടു, പഞ്ചായത്ത് പ്രസിഡണ്ടിനോടൊപ്പം വ്യാജരേഖ ചമയ്ക്കാൻ കൂട്ടുനിന്ന കാരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ അന്വേഷണം നടത്തി ഡിപ്പാർട്ട്മെന്റ് തല നടപടി സ്വീകരിക്കണമെന്നും എൽഡിഎഫ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു, * കെ പി ഷാജി, കെ ശിവദാസൻ, എംആർ സുകുമാരൻ, ജുജിത സുരേഷ്, ഇ പി അജിത്ത്, ശ്രുതി കമ്പളത്ത്, സിജി സിബി എന്നിവരാണ് സെക്രട്ടറിയെ ഉപരോധിച്ചത്
Post a Comment