2024 -25 അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കൊടുവള്ളി സബ് ആർടി ഓഫീസ് പരിധിയിലുള്ള സ്‌കൂൾ വാഹനങ്ങളുടെ കാര്യക്ഷമത പരിശോധന 25.05.2024 പ്ലസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഗ്രൗണ്ട് ഓമശ്ശേരി, 28.05.2024 മർക്കസ് ഗ്രൗണ്ട് കുന്നമംഗലം, 29.05.2024 കൂടത്തായി സെൻ്റ് മേരീസ് ഗ്രൗണ്ടിൽ വെച്ചും നടത്തും. സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിദ്യാവാഹൻ ആപ്ലിക്കേഷൻ, ഡ്രൈവറുടെ ഒറിജിനൽ ലൈസൻസ്, വാഹനങ്ങളുടെ അസ്സൽ രേഖ ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ ക്രമീകരണ ങ്ങളും പൂർത്തീകരിച്ച് രാവിലെ 9 മണി മുതൽ 1 മണി വരെയുള്ള സമയത്ത് പരിശോധനക്ക് ഹാജരാക്കണമെന്ന് കൊടുവള്ളി ജോയൻ്റ് ആർ ടി ഒ അറിയിച്ചു.
01.06.2024 ന് കൂടത്തായി സെൻ്റ് മേരീസ് സ്‌കൂളിൽ വെച്ച് സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് വേണ്ടി റോഡ് സുരക്ഷാ ബോധവൽക്കരണവും ഉണ്ടായിരിക്കും
Post a Comment