ബെംഗളൂരു – കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് പാതിവഴിയില്‍ സര്‍വീസ് അവസാനിപ്പിച്ചു.
ബസ് കേടായെന്ന് തെറ്റിദ്ധരിപ്പിച്ച് ചൊവ്വാഴ്ച രാത്രി താമരശേരിയില്‍ സര്‍വീസ് നിര്‍ത്തിയശേഷം യാത്രക്കാരെ മറ്റൊരു ബസിലാണ് കോഴിക്കോട് എത്തിച്ചത്.
പ്രതിഷേധം ശക്തമായതോടെ ബസ് വൈകിയതുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്ന് സമ്മതിച്ചു.
കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്കുള്ള യാത്രക്കാരെ മറ്റൊരു ബസ്സിൽ താമരശ്ശേരിയിൽ എത്തിച്ചിരുന്നു, ഇവർ ബസ്സിൽ കയറാൻ ആരംഭിച്ചതോടെയാണ് കോഴിക്കോട്ടേക്കുള്ള യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.8 മണിക്ക് കോഴിക്കോടു നിന്നും ബാഗ്ലൂരിലേക്ക് പോകേണ്ട ബസ്സ് സമയം വൈകിയതു മൂലമാണ് താമരശ്ശേരി യിൽ ട്രിപ്പ് അവസാനിപ്പിച്ചത്.
Post a Comment