മുക്കം: ജില്ലയിലെ ഡ്രൈവർമാരുടെ കൂട്ടായ്‌മയായ കോഴിക്കോട് ജില്ലാ ഡ്രൈവേഴ്‌സ് ചങ്ക് ബ്രദേഴ്സിന്റെ പ്രസിഡൻ്റ് പ്രജീഷ് മുക്കത്തിന്റെ അകാലവിയോഗത്തിൽ കോഴിക്കോട് ഡ്രൈവേഴ്സ് ജില്ലാ കമ്മിറ്റി അനുശോചനയോഗം സംഘടിപ്പിച്ചു. മുക്കത്ത് നടന്ന ചടങ്ങിൽ സംഘടനാ ഭാരവാഹികളായ രക്ഷാധികാരി നിസാം കൂമ്പാറ,സെക്രട്ടറി ഇബ്രാഹിം ബാദുഷ കൂടത്തായി, ട്രഷറർ മൻസൂർ ചെലവൂർ, അബ്‌ദു ചാത്തമംഗലം ,കുട്ടൻ കോരങ്ങാട്, തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള ഡ്രൈവർമാർ യോഗത്തിൽ പങ്കെടുത്തു
Post a Comment