ന്യൂഡൽഹി: ഒരിക്കലും പാർലമെന്റ് കാണരുതെന്ന് സംഘ്പരിവാർ പ്രചരിപ്പിച്ച 10 സ്ഥാനാർഥികൾക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം. ബി.ജെ.പി അനുകൂലിയായ ഷെഫാലി വൈദ്യയാണ് ഈ കാമ്പയിന് തുടക്കം കുറിച്ചത്. അടുത്ത ലോക്‌സഭയിൽ ഉണ്ടാവണമെന്ന് നാം ആഗ്രഹിക്കുന്ന നിരവധി ആളുകളുണ്ടാവും. പക്ഷേ, ലോക്‌സഭയിൽ കാണരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ആദ്യത്തെ 10 ആളുകൾ ആരാണ്? എന്ന കുറിപ്പോടെയാണ് അവർ 10 പ്രതിപക്ഷ നേതാക്കളുടെ പേര് പോസ്റ്റ് ചെയ്തത്.
മഹുവ മൊയ്ത്ര, ശശി തരൂർ, സുപ്രിയ സുലെ, ശത്രുഘ്‌നൻ സിൻഹ, എ. രാജ, അസദുദ്ദീൻ ഉവൈസി, കനിമൊഴി, ദയാനിധി മാരൻ, കിഷോരി ലാൽ ശർമ, രാഹുൽ ഗാന്ധി എന്നിവരാണ് പരാജയപ്പെടേണ്ട സ്ഥാനാർഥികളായി ഷെഫാലി വൈദ്യ പറഞ്ഞത്. എന്നാൽ ഇവരെല്ലാം വൻ ഭൂരിപക്ഷത്തിലാണ് ജയിച്ചുകയറിയത്.
Post a Comment