സംവിധായകൻ ഒമർ ലുലിവിന് എതിരെ പരാതി നൽകിയ യുവനടി താൻ അല്ലെന്ന് വ്യക്തമാക്കി നടി ഏയ്ഞ്ചലിന്‍ മരിയ. സിനിമാ രംഗത്ത് ഉൾപ്പടെ ഉള്ളവർ ഇതേക്കുറിച്ച് തന്നോട് ചോദിക്കുന്നുണ്ടെന്നും ദയവ് ചെയ്ത് അതുമായി തന്നെ ബന്ധപ്പെടുത്തരുതെന്നും മുൻ ബിഗ് ബോസ് താരം കൂടിയായ ഏയ്ഞ്ചലിന്‍ പറയുന്നു. ഒമറിന് എതിരെ ഉള്ളത് കള്ളക്കേസ് ആണെന്നും സത്യം എന്തായാലും പുറത്തുവരുമെന്നും ഏയ്ഞ്ചലിന്‍ ഇൻസ്റ്റാഗ്രാം വീഡിയോയിൽ പറയുന്നു.
ഏയ്ഞ്ചലിന്‍ മരിയയുടെ വാക്കുകൾ
കുറച്ച് ദിവസമായി എനിക്ക് നിരന്തരം കോളുകൾ വരുന്നുണ്ട്. ഇൻസ്റ്റാഗ്രാമിലും വാട്സപ്പിലും മെസേജുകൾ വരുന്നുണ്ട്. ഒമറിക്കയ്ക്ക് എതിരെ കേസ് കൊടുത്ത യുവ നടി ഞാനാണോ എന്നാണ് ഇവരുടെ എല്ലാം ചോദ്യം. എന്തു കൊണ്ടാണ് എന്നെ പറയാൻ കാരണം എന്ന് ഞാൻ തിരിച്ച് ചോദിക്കുകയാണ്. കേസ് കൊടുത്ത നടി നല്ല സമയം സിനിമയിൽ വർക്ക് ചെയ്ത ആളാണ്. അതുകൊണ്ടാണ് എന്നോട് ചോദിക്കുന്നത് എന്ന് പറഞ്ഞു. ഒമറിക്കയ്ക്ക് എതിരെ കേസ് കൊടുത്ത നടി ഞാൻ അല്ല. എനിക്ക് അന്നും ഇന്നും ഒമറിക്കയോട് സ്നേഹവും ബഹമാനവും മാത്രമാണ്. എനിക്കൊരു നല്ല സിനിമാ സംവിധായകൻ എന്നതിന് ഉപരി നല്ലൊരു സുഹൃത്ത് കൂടിയാണ് ഇക്ക. ഈ ഒരു ചോദ്യം ചോദിച്ച് ആരും എന്നെ മേസേജ് അയക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യരുത്. വ്യക്തിപരമായി എനിക്ക് അത് ബുദ്ധിമുട്ട് ആണ്. ഈ സംഭവത്തിന് പിന്നിൽ പല സത്യാവസ്ഥകളും ഉണ്ട്. പിന്നെ ഞാനും ഒമറിക്കയും തമ്മിലുള്ള ബന്ധം അങ്ങനെ അല്ല. പുള്ളിയെ എനിക്ക് മൂന്ന് നാല് വർഷത്തോളം പരിചയമുണ്ട്. വ്യക്തിപരമായി എനിക്ക് പുള്ളിയെ അറിയാം. ഒരു വല്യേട്ടൻ കുഞ്ഞനുജത്തി ബന്ധം പോലെയാണത്. ആ പരാതിയിൽ പറയുന്നത് പോലൊരു വ്യക്തിയാണ് അദ്ദേഹമെന്ന് എനിക്ക് തോന്നുന്നില്ല. ഇതൊരു കള്ള കേസ് ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിന് പല കാരണങ്ങളും ഉണ്ട്. അത് പുറത്തുപറയാൻ ഇപ്പോൾ പറ്റില്ല. സത്യം എന്തായാലും പുറത്തുവരും.
Post a Comment