കോടഞ്ചേരി സെന്റ് ജോസഫ് എൽ. പി സ്കൂൾ ഹെഡ്മിസ്ട്രസ് ജീമോൾ കെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു.
1993 ജൂൺ 17ന് മാലാപറമ്പ് സെന്റ് ജോസഫ് എൽ.പി സ്കൂളിൽ അധ്യാപികയായി സേവനം ആരംഭിച്ച ടീച്ചർ നസ്രത്ത് എൽ.പി.എസ് മുത്തോറ്റിക്കൽ, സെന്റ് ആന്റണീസ് യു.പി.എസ് കണ്ണോത്ത്, സെന്റ് ജോസഫ് എൽ.പി സ്കൂൾ കോടഞ്ചേരി എന്നീ സ്കൂളുകളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ച ശേഷം
2017 ജൂൺ ഒന്നിന് ഹെഡ്മിസ്ട്രസ് ആയി സെന്റ് ജോസഫ് യു.പി സ്കൂൾ മൈലള്ളാംപാറയിൽ സ്ഥാനക്കയറ്റം ലഭിച്ചു. തുടർന്ന് കോടഞ്ചേരി സെന്റ് ജോസഫ് എൽ. പി സ്കൂളിലും പ്രധാന അധ്യാപികയായി സേവനമനുഷ്ഠിച്ച് നീണ്ട 33 വർഷത്തെ സേവനത്തിനു ശേഷമാണ് സർവീസിൽ നിന്നും വിരമിക്കുന്നത്..
Post a Comment