Jun 1, 2024

താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് കോടഞ്ചേരി സ്വദേശികളായ 5 പേർക്ക് പരുക്ക് .


താമരശ്ശേരി - മുക്കം സംസ്ഥാന പാതയിൽ താമരശ്ശേരി മൃഗാശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് 5 പേർക്ക് പരുക്കേറ്റു. കോടഞ്ചേരി തെയ്യാപ്പാറ സ്വദേശി ആഷ്ടോ, മൈക്കാവ് സ്വദേശികളായ ആൽബർട്ട്, ആൽബിൽ, ജിയോ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും മൈക്കാവ് സ്വദേശി ബെയ്സിലിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രാത്രി 12 മനിയോടെയായിരുന്നു അപകടം. മുക്കം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നടപ്പാതയുടെ സ്ലാബ് തകർത്ത് സമീപത്തെ മതിലിൽ ഇടിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്, താമരശ്ശേരി പോലീസ് സ്ഥലത്തെത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only