കൂടരഞ്ഞി :സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും +2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പ്രതിഭകളെ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
ചടങ്ങ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. റോയ് തേക്കുംകട്ടിൽ അധ്യക്ഷൻ അയി, സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് സജി മാത്യു സ്വാഗതം പറഞ്ഞ ചടങ്ങിൽ, പി ടി എ പ്രസിഡന്റ് ജോസ് നാവള്ളിൽ, സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ, അധ്യാപക പ്രതിനിധി ദീപ പി എ, വിദ്യാർത്ഥി പ്രതിനിധി കുമാരി കീർത്തന റോയ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് ജിജു ആഗസ്റ്റ്യൻ നന്ദി രേഖപെടുത്തി.
Post a Comment