ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പായ മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധമായി സംഘടിപ്പിക്കുന്ന പ്രീ ഇവന്റുകളിൽ തിരുവമ്പാടി പഞ്ചായത്തിൽ നടക്കുന്ന ഇവന്റുകളെക്കുറിച്ച് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ ചേര്‍ന്ന യോഗത്തിൽ വിശദമായ ചര്‍ച്ചകൾ നടത്തി തീരുമാനങ്ങൾ എടുത്തു.
ചൂണ്ടയിടൽ മത്സരം, നീന്തൽ മത്സരം, വാട്ടർപോളോ പ്രദര്‍ശന മത്സരം എന്നിവയാണ് തിരുവമ്പാടി പഞ്ചായത്തിൽ സംഘടിപ്പിക്കുക.
'ചൂണ്ടയിടൽ മത്സരം' നടത്തിപ്പ് ചുമതല തിരുവമ്പാടി ജെസിഐ ക്ലബ്ബും നീന്തൽ, വാട്ടർപോളോ മത്സരങ്ങളുടെ സാങ്കേതിക ചുമതലകൾ സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ അബ്ദുറഹ്മാൻ മാസ്റ്ററും പ്രാദേശിക സംഘാടന ചുമതല കോസ്മോസ് ക്ലബ്ബും ഏറ്റെടുത്തിരിക്കുന്നു. നീന്തൽ, വാട്ടർപോളോ മത്സരങ്ങളുടെ നടത്തിപ്പിന് സഹായിക്കുവാനായി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. എ. അബ്ദുറഹ്മാൻ, മെമ്പർ ഷൗക്കത്തലി കെ.എം, ജോസ് മാത്യു, കെ.ടി. സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ സബ് കമ്മിറ്റിയും രൂപീകരിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ രാജു അമ്പലത്തിങ്കൽ, ലിസി മാളിയേക്കൽ, റംല ചോലക്കൽ, ജെസിഐ പ്രസിഡണ്ട് ശ്രീജിത്ത് ജോസഫ് തുടങ്ങിയവർ സബ് കമ്മിറ്റി ഭാരവാഹികളാണ്.
ചൂണ്ടയിടൽ മത്സരം ഈ മാസം ഇരുപത്തിരണ്ടാം തിയ്യതി (22/06/2024) ശനിയാഴ്ച തിരുവമ്പാടി പെരുമാലിപ്പടിയിലെ ലെയ്ക് വ്യൂ ഫാം സ്റ്റേയിൽ വച്ചും നീന്തൽ, വാട്ടർപോളോ മത്സരങ്ങൾ ജൂലൈ ഇരപത്തിയൊന്നാം തിയ്യതി ഞായറാഴ്ച (21/07/2024) തിരുവമ്പാടി പോലീസ് സ്റ്റേഷന് സമീപം ക്യുഎയ്റ്റ് ഹിൽസിൽ വച്ചും നടത്തപ്പെടുന്നതാണ് എന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
Post a Comment