മുക്കം: കാരശ്ശേരി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ കാരശ്ശേരി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് ആരോഗ്യ ജാഗ്രത യോഗം നടത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജന്റെ അധ്യക്ഷതയിൽ, വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജിത സുരേഷ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താദേവി മൂത്തേടത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റുഖ്യാറഹീം, കെ പി ഷാജി, കെ ശിവദാസൻ, ഇ പി അജിത്ത്,എൽ എച്ച് ഐ ഷിജിമോൾ, ജെ എച്ച് ഐ ജയകൃഷ്ണൻ, ജെപി എച്ച് എൻ സജീറ,ആശാവർക്കർമാർ എന്നിവർ സംബന്ധിച്ചു
Post a Comment