Jun 15, 2024

മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധമായ ഗ്രാമീണ ടൂറിസം പരിശീലന പരിപാടികൾക്ക് തുടക്കമായി.


കൂടരഞ്ഞി :
മലയോര മേഖലയുടെ സമഗ്ര ടൂറിസം വികസന പദ്ധതി എന്ന തലത്തിൽ നടപ്പാക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി
ടൂറിസത്തെ പ്രാദേശിക വികസനത്തിന് എങ്ങനെ വിജയകരമായി പ്രയോജനപ്പെടുത്താം എന്നതിൽ പ്രാദേശിക ജനങ്ങൾക്കായി സംഘടിപ്പിക്കുന്ന വിവിധ പരിശീലന പരിപാടികളുടെ ഭാഗമായി 'ഫാംടൂറിസം കാര്‍ഷിക വികസനം' എന്ന വിഷയത്തിൽ കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സ്റ്റേറ്റ് കോഓർഡിനേറ്റർ കെ. രൂപേഷ് കുമാർ നൽകിയ പരിശീലനം കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്  ഉദ്ഘാടനം ചെയ്തു.  

റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ഒമ്പത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലായി വിവിധ ടൂറിസം ഇവന്റുകൾ സംഘടിപ്പിക്കുന്നതോടൊപ്പം പൊതുജനങ്ങൾക്കായി ഫാംടൂറിസം, ഹോം സ്റ്റേ, ഭക്ഷ്യ ടൂറിസം തുടങ്ങിയ വിവിധ വിഷയങ്ങളിലാണ്  പരിശീലനം നല്‍കുന്നത്.

കൂടരഞ്ഞി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എൽസമ്മ ജോർജ്ജ് സ്വാഗതം ആശംസിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് മുഖ്യാതിഥിയായി.
ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജോസ് തോമസ്, റോസ്‌ലി ജോസ്, വി എസ് രവീന്ദ്രൻ, മെമ്പർമാരായ സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോണി വാളിപ്ലാക്കൽ, മലബാർ റിവർ ഫെസ്റ്റിവൽ സംഘാടക സമിതി അംഗങ്ങളായ ജോസ് മാത്യു, അജു എമ്മാനുവൽ, കുടുംബശ്രീ അംഗങ്ങൾ, ഗ്രാമ പഞ്ചായത്തിലെ മുൻ കൃഷി ഓഫീസറായ മുഹമ്മദ്‌ പി. എം, കൃഷി ഓഫീസർ, കൃഷി വകുപ്പ് ജീവനക്കാർ, ഫാം ടൂറിസം അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. ജെറീന റോയി നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only