കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ വിദ്യാർഥികൾ, ലഹരിയെന്ന വൻ വിപത്തിനെതിരെ സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യത്തോടെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
സ്കൂളിന്റെ പരിസരത്തുള്ള വീടുകളിലും കടകളിലും പൊതു സ്ഥാപനങ്ങളിലും യാത്രക്കാർക്കും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്തു.
അധ്യാപകരായ അരുൺ ജോസഫ്, പ്രിൻസി സെബാസ്റ്റ്യൻ, സി.റോസമ്മ അഗസ്റ്റിൻ, ജോബി ജോസ് വിദ്യാർത്ഥി പ്രതിനിധികളായ ജോ ജോസഫ് ബിജു, ജുവാൻ ഫിലോ ലിതിൻ തുടങ്ങിയവർ സംസാരിച്ചു.
Post a Comment