Jun 26, 2024

മലബാർ റിവർ ഫെസ്റ്റിവൽ'24: ചളിയുൽസവത്തിൽ ആറാടാൻ കൊടിയത്തൂർ അവസരമൊരുക്കുന്നു.


മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് കൊടിയത്തൂർ പഞ്ചായത്തിൽ സംഘടിപ്പിക്കുന്ന പ്രീ ഇവന്റുകളെക്കുറിച്ച് ആലോചിക്കുവാനായി പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ വാർഡ് മെമ്പർ റിയാസ് ,ലോക കേരള സഭ അംഗവും റിവർ ഫെസ്റ്റിവൽ സംഘാടക സമിതി അംഗവുമായ ഗുലാം ഹുസൈൻ കൊളക്കാടൻ, മാധ്യമ പ്രവർത്തകരായ റഫീക്ക് തോട്ടുമുക്കം, ഫസൽ ബാബു, റിവർ ഫെസ്റ്റിവൽ പ്രീ ഇവന്റ്സ് കൺവീനർ അജു എമ്മാനുവൽ തുടങ്ങിയവർ സംബന്ധിച്ചു.


ജൂലൈ പതിനാലാം തിയ്യതി കൊടിയത്തൂർ പഞ്ചായത്തിന് സമീപമുള്ള വയലിൽ വച്ച് ടൂറിസ്റ്റുകൾക്കും പൊതുജനങ്ങൾക്കുമായി ഒരു മഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കുവാൻ യോഗത്തിൽ തീരുമാനമായി.
നിലവിൽ നിന്നുപോയിരിക്കുന്ന നിരവധി പഴയകാല മത്സരങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നത് .

യോഗത്തിലെ ചര്‍ച്ചകളെത്തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ നിർദ്ദിഷ്ട ഫെസ്റ്റിവൽ ഗ്രൗണ്ട് സന്ദര്‍ശിച്ച് വിലയിരുത്തൽ നടത്തുകയും ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only