Jun 14, 2024

മലബാർ റിവർ ഫെസ്റ്റിവൽ: ഫാംടൂറിസം - കാര്‍ഷിക വികസനം സെമിനാർ നാളെ കൂടരഞ്ഞിയിൽ


കൂടരഞ്ഞി:
മലയോര മേഖലയുടെ സമഗ്ര ടൂറിസ വികസന പദ്ധതി എന്ന തലത്തിലേക്ക് മലബാർ റിവർ ഫെസ്റ്റിവൽ വളരുകയാണ്. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളിലെയും സമീപ പഞ്ചായത്തുകളിലേയും ടൂറിസ വികസനവും അതുവഴി ഗ്രാമീണ ജനതയുടെ വരുമാനത്തിലും ജീവിത നിലവാരത്തിലും ഉയർച്ചയുണ്ടാവുക എന്ന ലക്ഷ്യത്തോടെ ഈ പ്രദേശങ്ങളിലെല്ലാം വിവിധ ടൂറിസം ഇവന്റുകളാണ് റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ജൂൺ, ജൂലൈ മാസങ്ങളിലായി നടത്തപ്പെടുന്നത്.

ഈ ടൂറിസം ഇവന്റുകളോടൊപ്പം ടൂറിസത്തെ എങ്ങനെ വിജയകരമായി പ്രയോജനപ്പെടുത്താം എന്നതിൽ പ്രാദേശിക ജനങ്ങൾക്കായി വിവിധ പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഫാംടൂറിസം, ഹോം സ്റ്റേ, ഭക്ഷ്യ ടൂറിസം തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്.

ഈ പരിശീലന പരിപാടികളുടെ ഭാഗമായി 'ഫാംടൂറിസം കാര്‍ഷിക വികസനം' എന്ന വിഷയത്തിൽ കൂടരഞ്ഞി പഞ്ചായത്തിൽ വച്ച് നാളെ പരിശീലനം സംഘടിപ്പിക്കുന്നു. കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സ്റ്റേറ്റ് കോഓർഡിനേറ്ററും ഗ്രാമീണ ടൂറിസ രംഗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല സംഘാടകനും പ്രഗത്ഭ വാഗ്മിയുമായ രൂപേഷ് കുമാറാണ് ക്ലാസ്സ് നയിക്കുന്നത്. നാളെ (15/06/2024 ശനിയാഴ്ച) വൈകിട്ട് അഞ്ച് മണിക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ മുഖ്യാതിഥിയായി കൂടരഞ്ഞി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെടുന്ന പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉത്ഘാടനം ചെയ്യുന്നതാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only