Jun 14, 2024

ശുചിത്വ കേരളം കാംപയിന് പിന്തുണയുമായി കാരശ്ശേരി സ്കൂൾ വിദ്യാർത്ഥികൾ


കാരശ്ശേരി : സംസ്ഥാന തലത്തിൽ നടക്കുന്ന 'ശുചിത്വ കേരളം ; സുന്ദര കേരളം ' കാംപയിന് പിന്തുണയുമായി കാരശ്ശേരി എച്ച് എൻ സി.കെ എം എ യു പി സ്കൂൾ വിദ്യാർത്ഥികൾ . പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ 30 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ പരിസ്ഥിതി സൗഹൃദ സമൂഹത്തെ വാർത്തെടുക്കുന്നതിനും വിദ്യാർത്ഥികളിൽ പരിസര ശുചിത്വബോധം വളർത്തിയെടുക്കുന്നതിനുമാണ് . കുട്ടികളിൽ പരിസ്ഥിതി സ്നേഹവും പരിസ്ഥിതി സംരക്ഷണ താൽപ്പര്യവും വളർത്താനുതകുന്ന പ്രവർത്തനങ്ങൾ ക്യാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിക്കും. ക്യാമ്പയിൻ്റ ഔദ്യോഗിക ഉദ്ഘാടനം ബഹു മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ടി ദീപ്തി നിർവ്വഹിച്ചു. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കുട്ടികൾക്ക് മാലിന്യം സംസ്കരണത്തെക്കുറിച്ച ബോധവൽക്കരണ ക്ലാസിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സജിത്ത്കുമാർ നേതൃത്വം നൽകി.  ഹെഡ്മാസ്റ്റർ ശ്രീ എൻ എ അബ്ദുസ്സലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ  അർച്ചന കെ സ്വാഗതവും ആത്മജിത സി കെ നന്ദിയും അർപ്പിച്ചു .

'പ്ലാസ്റ്റിക് മാലിന്യ മുക്ത കാംപസ് ' എന്ന പ്രമേയത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് . പേപ്പർ ബാഗ് നിർമ്മാണ പരിശീലനം, പേപ്പർ എൻവലപ്പ് നിർമ്മാണം, എൽ.പി , യു.പി വിഭാഗങ്ങളിലായി ക്വിസ് മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ഷാഹിർ പി.യു , റാഷിദ പി റിഷിന കെ എന്നിവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only