കോടഞ്ചേരി: കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂളിൽ വായന ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി, വായന വാരാചരണത്തിന് തുടക്കമിട്ടു. പ്രശസ്ത മാധ്യമപ്രവർത്തകനായ എ. പി മുരളീധരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പറായ ശ്രീ വാസുദേവൻ മാസ്റ്റർ കുട്ടികളുടെ സ്വതന്ത്ര വായനയ്ക്കായി സ്കൂളിൽ ഒരുക്കിയ വായനാ ചുമർ വിദ്യാർത്ഥികൾക്കായി തുറന്നു കൊടുത്തു. ഹെഡ്മാസ്റ്റർ ശ്രീ ജിബിൻ പോൾ, പിടിഎ പ്രസിഡണ്ട് സിബി തൂങ്കുഴി, സ്റ്റാഫ് പ്രതിനിധി ബിജി പി വി, ഷിജോ ജോൺ എന്നിവർ സന്നിഹിതരായിരുന്നു. മുഖ്യ അതിഥിയായ എപി മുരളീധരൻ മാസ്റ്റർ വായനയിലൂടെ പുതിയ ഉയരങ്ങൾ കീഴടക്കാൻ കുട്ടികളെ ആഹ്വാനം ചെയ്തു.
Post a Comment