Jun 22, 2024

മലബാർ റിവർ ഫെസ്റ്റിവൽ ചൂണ്ടയിടൽ മത്സരം നാടിന്റെ ആവേശമായി


തിരുവമ്പാടി :
പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ ഇവന്റുകളുടെ ഭാഗമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്തും ജെസീസ് തിരുവമ്പാടിയും ചേര്‍ന്ന് തിരുവമ്പാടി ലേക്ക് വ്യൂ ഫാംസ്റ്റേയിൽ വച്ച് സംഘടിപ്പിച്ച ചൂണ്ടയിടൽ മത്സരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൻ ഉത്ഘാടനം ചെയ്തു.


ജേസീസ് പ്രസിഡണ്ട് ശ്രീജിത്ത് ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മലയോര മേഖലയിലെ അഡ്വെഞ്ചർ ടൂറിസത്തിന്റെ സാദ്ധ്യതകൾ എന്ന വിഷയത്തിൽ 
കേരള അഡ്വെഞ്ചർ ടൂറിസം
പ്രൊമോഷൻ സൊസൈറ്റി CEO
ബിനു കുര്യാക്കോസ് ക്ലാസെടുത്തു .
ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് ഗംഗാധരൻ, കോടഞ്ചേരി പഞ്ചായത്ത്
പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരി, പുതുപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് നജ്മുന്നീസ, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജു ഐസക്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു കളത്തൂർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, രാമചന്ദ്രൻ കരിമ്പിൽ, അപ്പു കോട്ടയിൽ, ലിസി സണ്ണി, ഷൗക്കത്തലി, ജേസീസ് സോണൽ പ്രസിഡണ്ട് രാഗേഷ് നായർ, റിവർ ഫെസ്റ്റിവൽ കോഓർഡിനേറ്റർ പോൾസൻ അറക്കൽ, ഡിറ്റിപിസി മാനേജർ ഷെല്ലി കുന്നേൽ, പ്രോഗ്രാം ഡയറക്ടർ വിവേക്, ജേസീസ് സെക്രട്ടറി എബി ദേവസ്യ, ജോസ് തുറക്കൽ, ജയേഷ് സ്രാമ്പിക്കൽ, ജോസഫ് കാർനേഷൻ, റിവർ ഫെസ്റ്റിവൽ കമ്മിറ്റി അംഗങ്ങളായ പി.ടി. ഹാരിസ്, ശരത്ത് സി.എസ്, മെവിൻ, റസാഖ് പുത്തൂർ, ഗുലാം ഹുസൈൻ കൊളക്കാടൻ, റിവർ ഫെസ്റ്റിവൽ പ്രീ ഇവന്റ്സ് കൺവീനർ അജു എമ്മാനുവൽ തുടങ്ങിയവർ സംബന്ധിച്ചു. 

കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന സമാപന സമ്മേളനത്തിൽ ബോസ് ജേക്കബ്, രാഗേഷ് നായർ, അജു എമ്മാനുവൽ, ശ്രീജിത് ജോസഫ്, ജയ്സൺ പ്ലാത്തോട്ടം എന്നിവർ സംബന്ധിക്കുകയും വിജയികൾക്ക് സമ്മാനദാനം നിർവ്വഹിക്കുകയും ചെയ്തു. 

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യക്തികൾ പങ്കെടുത്ത മത്സരത്തിൽ മത്സരത്തിൽ ഓമശ്ശേരി സ്വദേശി ജിർഷാദ്  
15 മീനുകൾ പിടിച്ചു ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മുക്കം കല്ലുരുട്ടി സ്വദേശി ഷിബിൻ പ്രഭാകരൻ 
9മീനുകൾ പിടിച്ചു രണ്ടാം സ്ഥാനവും , മടവൂർ സ്വദേശി മുഹമ്മദ് സിനാൻ 8 മീനുകൾ പിടികൂടി 
മൂന്നാം സ്ഥാനവും കരസ്ഥമാക്കി . ജംബോ ക്യാച്ച് പ്രൈസ്, ഒന്നേമുക്കാൽ കിലോ തൂക്കമുള്ള മത്സ്യത്തെ പിടിച്ച അബിൻ സി.ബി. സ്വന്തമാക്കി.

നാടിൻറെ ഉത്സവമായ ഈ മത്സരത്തിൽ പങ്കെടുക്കാൻ പറ്റിയതിലും വിജയിയായതിലും സന്തോഷമുണ്ടെന്ന് ഒന്നാം സമ്മാനം ലഭിച്ച ജിർഷാദ് പറഞ്ഞു.


ചിത്രങ്ങൾ പ്രകാശ് മുക്കം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only