Jun 28, 2024

എസ്എസ്എൽസി പ്ലസ് ടു എ പ്ലസ് വിജയികളെ ആദരിക്കലും സമ്മാനകൂപ്പൺ നറുക്കെടുപ്പും


മുക്കം:
തേക്കുംകുറ്റി . തേക്കുംകുറ്റി കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന നന്മ വീട് ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഈ വർഷം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിജയികളെ ആദരിക്കുന്നു.തേക്കും കുറ്റിയിലെയും സമീപപ്രദേശങ്ങളിലേയും എ പ്ലസ്നേടിയ വിദ്യാർത്ഥികളെയാണ് ആദരിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് നന്മവീടിൻറെ നേതൃത്വത്തിൽ നടത്തിയിരുന്ന സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പും സംഘടിപ്പിക്കുന്നതാണ്. കഴിഞ്ഞ 10 വർഷത്തോളമായി തേക്കുംകുറ്റിയിലും സമീപപ്രദേശങ്ങളിലും പ്രയാസം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ജനകീയ ശ്രദ്ധ നേടിയ നിരവധി ചാരിറ്റബിൾ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഈ സംഘടനക്ക് സാധിച്ചിട്ടുണ്ട് .
30 6 2024 ഞായർ വൈകുന്നേരം 5 മണിക്ക് തേക്കുംകുറ്റി അങ്ങാടിയിൽ വച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് കമ്മിറ്റി ഭാരവാഹികളായ നിയാസ് മാസ്റ്റർ ഷംസു സി ടി സിദ്ദീഖ് തയ്യിൽ എന്നിവർ അറിയിച്ചു .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only