Jun 27, 2024

ലഹരി വിമുക്ത ലോകം അതിനാകണം മാനവ മന്ത്രം


മുക്കം:
ആനയാംകുന്ന്: ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു വി എം എച്ച് എം എച്ച് എസ് എസ് ആനയാംകുന്ന് എൻ എസ് എസ് ടീം.
. ഈ ദിവസത്തെ പ്രാധാന്യം ഉൾക്കൊണ്ട്‌ രാജ്യമൊട്ടാകെ  ലഹരി വിരുദ്ധ ദിനം ആചരിച്ചപ്പോൾ തീർത്തും മുന്നിട്ടു നിൽക്കുന്ന രീതിയിലുള്ള കരുതാം ജീവിതത്തെ പൊരുതാം ലഹരിക്കെതിരെ എന്ന സന്ദേശം മുന്നോട്ടു വച്ചു കൊണ്ടുള്ള സംവാദ സദസ്സായിരുന്നു ആനയാംകുന്ന് എൻ എസ് എസ് ടീം ഒരുക്കിയത്.ചർച്ച നയിക്കാനായി കേരള മദ്യ നിരോധന സമിതിയിലെ പ്രതിനിധികളായ *കെ പി ദുര്യോധനൻ (കേരള മധ്യ നിരോധന സമിതി സംസ്ഥാന പ്രസിഡണ്ട്‌ ), ശ്രീ ബാബുരാജ് (ഓൾ ഇന്ത്യ കമ്മിറ്റി ചീഫ് ഓർഗനൈസർ )ശ്രീ ദാമോദരൻ കോഴഞ്ചേരി (വൈസ് പ്രസിഡന്റ്‌ ), ഡോ.കെ മുരളീധരൻ നായർ (ജനറൽ സെക്രട്ടറി ), ഡോ. ജി സജി (വൈസ് പ്രസിഡന്റ്‌ ), ശ്രീ എസ് ശശിധരൻ നായർ (ട്രഷറർ ),ശ്രീ സോമശേഖരൻ,മുഹമ്മദ്‌ ഇല്യാസ്* എത്തി ച്ചേർന്നു.സ്കൂൾ പ്രിൻസിപ്പൽ ലജ്ന പി പി  അധ്യക്ഷത വഹിച്ച പ്രോഗ്രാമിന് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നസീറ കെ  വി സ്വാഗതം ആശംസിച്ചു.ആനയാംകുന്ന് NSS ടീം ഒരുക്കിയ *ലഹരി വിരുദ്ധ ഷോർട് ഫിലിമിന്റെ ട്രൈലെർ റിലീസ്* മാവൂർ ക്ലസ്റ്റർ കോർഡിനേറ്റർ  സില്ലി ബി കൃഷ്ണൻ നിർവ്വഹിച്ചു. 

       ഇതുവരെയായി കേരളത്തിലെ 2000ഓളം സ്കൂളുകൾ സന്ദർശിച്ച ഈ പ്രഗത്ഭരുടെ വർഷങ്ങളായുള്ള അനുഭവങ്ങളുടെയും പഠനങ്ങളുടെയും സാരം  ഉൾകൊള്ളിച്ചു കൊണ്ടുള്ള സെഷനായിരുന്നു വിദ്യാർത്ഥികൾക്കായി കാത്തിരുന്നത്. വിദ്യാർത്ഥികൾക്ക് ലഹരിക്കടിമപ്പെട്ടാൽ പ്രധാനമായും ഇടപെടേണ്ട രീതിയെ കുറിച്ചു ബോധവത്കരണം നൽകിയ ഒരു സംവാദ സദസ്സി തന്നെയായിരുന്നു ഇത്.ലഹരി വിരുദ്ധ പ്രതിജ്ഞയുമായി പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ്‌ ജാസിം സിപി,  സന്ദേശവുമായി എൻ എസ് എസ് ലീഡർ വാരിസ് അബ്ദുള്ള എന്നിവർ സംസാരിച്ചു എൻ എസ് എസ് വോളന്റീർ മുഹമ്മദ്‌ ജാസിൻ പി എസ് പ്രോഗ്രാമിന് നന്ദി പറഞ്ഞു.

TEAM NSS 
UNIT 22
VMHM  HSS ANAYAMKUNNU

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only