Jun 27, 2024

ഗ്രാമീണ ടൂറിസം സെമിനാറും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വെബ്സൈറ്റ് പ്രകാശനവും നടത്തുന്നു


കോടഞ്ചേരി:സംസ്ഥാന ടൂറിസം വകുപ്പ്സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ (MRF) പത്താം എഡിഷൻ്റെ (2024 ജൂലൈ 25-28 ) ഭാഗമായുള്ള വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിന്റെ, മുന്നോടിയായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഗ്രാമീണ ടൂറിസം പ്രോത്സാഹനത്തിൻ്റെ ഭാഗമായി ” ഗ്രാമീണ ടൂറിസം സാധ്യതകൾ ” എന്ന വിഷയത്തെ ആസ്പദമാക്കി മൂന്നാമത് വർക്ക്ഷോപ്പും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഡോട്ട് കോം എന്ന വെബ്സൈറ്റിന്റെ പ്രകാശന കർമ്മവും നിർവഹിക്കുന്നു 29 ശനിയാഴ്ച രാവിലെ 9. 30ന് കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ വച്ച് സംഘടിപ്പിക്കുന്നു


വൈസ് പ്രസിഡണ്ട് ചിന്ന അശോകന്റെ അധ്യക്ഷതയിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത്.കോം വെബ്സൈറ്റിന്റെ പ്രകാശന കർമ്മവും ടൂറിസം സെമിനാറിൻ്റെ ഉദ്ഘാടന കർമ്മവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിക്കുന്നു .തുടർന്ന് ആദ്യ സെക്ഷനിൽ ഹോംസ്റ്റേകൾ, ഫാംസ്റ്റേകൾ എന്നിവയുടെ ലൈസൻസിങ്ങും ആയി ബന്ധപ്പെട്ട പാലിക്കേണ്ട നിയമവശങ്ങളെക്കുറിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നുരണ്ടാം സെക്ഷനിൽ ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ല കോർഡിനേറ്റർ ശ്രീകല ലക്ഷ്മി സർക്കാർ സ്കീമുകളെ കുറിച്ചും വിജയകരമായ ഉത്തരവാദിത്ത ടൂറിസം മാതൃകകളും പരിചയപ്പെടുത്തുകയും ചെയ്യുന്നു.

മൂന്നാമത്തെ സെക്ഷനിൽ ഹോം സ്റ്റേ സംരംഭകർക്കായുള്ള ക്ലാസുകൾ കേരള ടൂറിസം അഡ്വൈസറി കമ്മിറ്റി അംഗം സുബ്രഹ്മണ്യൻ പി നേതൃത്വം നൽകുന്നുനാലാം സെക്ഷനിൽ ഫാം ടൂറിസം സാധ്യതകളെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചും പ്ലാന്ററും തുഷാരഗിരി ഔട്ട് ടൂറിസം പാർക്ക് സി ഇ ഒ റോഷൻ കൈനടി ക്ലാസുകൾക്ക് നേതൃത്വം നൽകും.

ഗ്രാമീണ ടൂറിസം മേഖലയിൽ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കെല്ലാം സൗജന്യമായി പങ്കെടുക്കാവുന്നതാണ്തുടർന്ന് സംരംഭകരുടെ സംശയനിവാരണത്തിനും നിലവിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്ന ടൂറിസം സംരംഭകർക്ക് ആവശ്യമായ നിയമസഹായങ്ങളും ലൈസൻസ് ആവശ്യമായ നടപടികളും ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only