മുക്കം:അഗസ്ത്യൻമുഴി- കുന്നമംഗലം റോഡിൽ മണാശ്ശേരി സ്കൂളിന് സമീപം പിക്കപ്പ് മരത്തിലിടിച്ച് അപകടം.ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.വാഴക്കുലയുമായി മുക്കം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് റോഡിൻറെ വശത്തുള്ള മരച്ചില്ല വീഴുന്നത് കണ്ട് വെട്ടിച്ചു മാറ്റിയപ്പോൾ നിയന്ത്രണം വിട്ടു എതിർഭാഗത്തുള്ള മരത്തിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു.ഡ്രൈവറെ പരിക്കുകളോടെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിരന്തരം അപകട മേഖലയായ സ്ഥലത്ത് കടുത്ത വളവും റോഡിൽ ഇരുവശത്തുമായുള്ള മരശികിരങ്ങൾ അപകടത്തിന് വഴിയൊരുക്കുമെന്നും അപകടകരമായ മര ശികിരങ്ങളും മരങ്ങളും മുറിച്ചു മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു
Post a Comment