Jun 16, 2024

കോരിച്ചൊരിയുന്ന മഴയത്തൊരു ശ്രമദാനം


കോടഞ്ചേരി: കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചും നാടൊരുമിച്ചൊരു ശ്രമദാനം. കോടഞ്ചേരി പഞ്ചായത്തിലെ പതിനേഴാം വാർഡിൽ മെമ്പർ വാസുദേവൻ ഞാറ്റുകാലയിലിന്റെ   നേതൃത്വത്തിലാണ് ശ്രമദാനം നടന്നത്. വാർഡിൽ മഴക്കാല രോഗ നിയന്ത്രണത്തിന്റെ ഭാഗമായി കോടഞ്ചേരി അങ്ങാടി മുതൽ  സിക്ക് വളവ് വരെ റോഡിന് ഇരുവശവും നിറഞ്ഞ കാട് വെട്ടി വൃത്തിയാക്കി.


ശ്രമദാനത്തിൽ ജോൺ നെടുങ്ങാട്ട്,ഫ്രാൻസിസ് മുണ്ടാട്ടിൽ,ദേവസ്യ പൈകയിൽ,തോമസ് ഇടക്കാട്ടിൽ,ബിനേഷ് ചെങ്ങനാനിക്കൽ,ബിബി  തിരുമലയിൽ,സാബു കൂട്ടിയാനി,ബേബി വലിയപറമ്പിൽ,ജോസഫ് മഠത്തിശ്ശേരി,ലിഷോ മണ്ണൂർ,ഫ്രാങ്ക്‌ളിൻ കുരുവൻ പ്ലാക്കൽ,മനോജ്‌ മഠത്തിശ്ശേരി,ഔസേപ്പ് മഠത്തിശ്ശേരി,സേതു വലിയറ, ഹോബി തിരുമലയിൽ, ജോണറ്റ് വാഴേപറമ്പിൽ, ജെസ്റ്റിൻ തറപ്പേൽ,മനോജ്‌ എം പി മഠത്തിശ്ശേരി, ബാബു അറക്കൽ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only