Jun 7, 2024

ഇ എസ് എ അന്തിമ വിജ്ഞാപനത്തിൽ ഒരിഞ്ച് റവന്യൂ ഭൂമിയും ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തണം. കർഷക കോൺഗ്രസ്


താമരശ്ശേരി :ഇഎസ് എ യുടെ അന്തിമ വിജ്ഞാപനത്തിനായി ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ പ്രാദേശികമായി തയ്യാറാക്കിയിരിക്കുന്ന അന്തിമ കെ എം എൽ ഫയലുകൾ, സംസ്ഥാന കാലാവസ്ഥ വ്യതിയാന വകുപ്പ് മാറ്റങ്ങൾ കൂടാതെ സമയബന്ധിതമായി കേന്ദ്രസർക്കാരിനു സമർപ്പിക്കുകയും ഒരിഞ്ച് റവന്യൂ ഭൂമി പോലും ഇഎഎസ് എ യിൽ ഉൾപ്പെട്ടിട്ടില്ലയെന്നു ഉറപ്പുവരുത്തണമെന്ന്‌ കിസാൻ കോൺഗ്രസ് അഖിലേന്ത്യ കോഡിനേറ്റർ ശ്രീ മാജൂ ഷ്മാത്യുവും ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറയും ആവശ്യപ്പെട്ടു.


ജില്ലയിലെ ജനവാസ മേഖലകൾ  ഇ എസ്എയിൽ  ഉൾപ്പെട്ടാൽ ജനജീവിതം വളരെ ദുരിതമായി മാറും.
2018ലെ റിപ്പോർട്ടിൽ ജില്ലയിലെ 9 വില്ലേജുകളിലെ 246.49 ചതുരശ്ര കിലോമീറ്റർ ആയിരുന്നു പരിസ്ഥിതി ലോലമായി കണക്കാക്കിയിരുന്നത്. തുടർന്ന് ഇറങ്ങിയ കരട് വിജ്ഞാപനത്തിൽ അത് 272.35 ചതുരശ്ര കിലോമീറ്റർ ആയി വർധിച്ചിരുന്നു.

 ഇ എസ് എ വിജ്ഞാപനവുമായി ബന്ധപ്പെട്ട് 2021ൽ രൂപീകരിക്കാൻ നിർദ്ദേശിക്കപ്പെട്ട ജില്ലാതല പരിശോധന സമിതി ഇതുവരെ രൂപീകരിച്ചിട്ടില്ല.
 വിവിധ വില്ലേജുകളിൽ നടത്തിയ പരിശോധനയിൽ കൃഷിഭൂമികൾ ഉൾപ്പെട്ടതായി കണ്ടെത്തിയത് ഒഴിവാക്കിയെന്നു ഉറപ്പു വരുത്തി 
 ജനങ്ങളുടെ ആശങ്കയകറ്റ ണമെന്നും ഇവർ ആവശ്യപ്പെട്ടു *

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only