പേരാമ്പ്ര: പന്നിമുക്കിൽ കുറുക്കന്റെ ആക്രമണത്തിൽ വയോധിക അടക്കം മൂന്നുപേർക്ക് പരിക്ക്. പന്നിമുക്ക് പിലാതോട്ടത്തിൽ താഴ ചിരുത(68)ക്ക് ആണ് പരിക്കേറ്റത്. കൈക്കും കാലിനും മുറിവേറ്റിട്ടുണ്ട്.മുഖത്ത് കടിക്കാൻ ചാടിയപ്പോൾ സ്റ്റൂൾ എടുത്ത് അടിച്ചതിനെതുടർന്നാണ് കുറുക്കൻ ഓടിപ്പോയത്. പേരാമ്പ്ര താലൂക് ഹോസ്പ്‌പിറ്റലിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയച്ചു.ഇവരെക്കൂടാതെ മഞ്ചാം കണ്ടി നിത്യ, പിലാറത്ത്താഴ ഷിനു എന്നിവർക്ക് നേരെയും കുറുക്കൻ്റെ ആക്രമണം ഉണ്ടായി.ഇവർ താലൂക് ആശുപത്രിയിൽ ചികിത്സ തേടി
Post a Comment