Jun 6, 2024

പരിസ്ഥിതി ദിനാഘോഷവുമായി വി എം എച് എം എച് എസ് എസ്


മുക്കം:
ആനയാംകുന്ന് : സമൃദ്ധി 2024ന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനചാരണവുമായി വി എം എച് എം എച് എസ് എസ് ആനയാം കുന്ന് എൻ എസ് എസ് വിദ്യാർത്ഥികൾ."ഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂവൽക്കരണം നിർത്തൽ, വരൾച്ചയെ നേരിടാനുള്ള ശേഷി കെട്ടിപ്പടുക്കൽ" എന്നതാണ് 2024ലെ പരിസ്ഥിതി ദിന സന്ദേശം. ഇതുമായി ബന്ധപ്പെട്ട് തണൽ മരം നട്ടുപിടിപ്പിക്കൽ, തൈകൾ വിതരണം, മഴ നടത്തം, പ്രകൃതി പഠന ക്യാമ്പ് എന്നീ പ്രവർത്തനങ്ങളാണ് യൂണിറ്റ് പ്രധാനമായും മുന്നോട്ട് വെച്ചത്.
പ്രോഗ്രാം ഓഫീസർ നസീറ കെ വി യുടെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാമിന് സ്കൂൾ പ്രിൻസിപ്പൽ ലജ്ന പി സ്വാഗതം അറിയിച്ചു.കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്‌ സുനിത രാജൻ റോഡരികിൽ തണൽ മരങ്ങൾ നട്ടു പിടിപ്പിച്ച് ഉദ്ഘാടനം നിർവഹിച്ചു. പുതിയ കാലഘട്ടത്തിൽ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ചു കൊണ്ട് മാവൂർ ക്ലസ്റ്റർ കോർഡിനേറ്റർ സില്ലി ബി കൃഷ്ണ ആശംസകളറിയിച്ചു. വോളന്റീർ ലീഡർ മിൻഹ പി പ്രോഗ്രാമിന് നന്ദി പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only