Jun 6, 2024

കലാലയങ്ങളിൽ ഭൗതിക വിദ്യയോടൊപ്പം ധാർമ്മികതയും ഉൾച്ചേരൽ കാലത്തിന്റെ അനിവാര്യത:എം.കെ മുനീർ എം.എൽ.എ.


ഓമശ്ശേരി:കലാലയങ്ങളിൽ ഭൗതിക വിഭ്യാഭ്യാസം നൽകുന്നതിനോടൊപ്പം വിദ്യാർത്ഥികളിൽ ധാർമ്മിക മൂല്യങ്ങളും പകർന്നു കൊടുക്കാൻ സാധിക്കുമ്പോഴാണ് അധ്യാപകർ പൂർണ്ണത കൈവരിക്കുന്നതെന്ന് ഡോ:എം.കെ. മുനീർ എം.എൽ.എ.അഭിപ്രായപ്പെട്ടു.ആലിൻതറ അൽ ജാമിഅ:അൽ ഹനീഫിയ്യ:അർ റബ്ബാനിയ്യ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ റബ്ബാനി നഗറിൽ പ്രവർത്തിക്കുന്ന എ.ഐ.ഇ.സി ഇംഗ്ലീഷ് സ്കൂളിന്റെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹാഫിള്‌ ടി.സി അബ്ദുറഹ്മാൻ വാഫി അധ്യക്ഷനായി.ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, മലയമ്മ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് അബുമൗലവി അമ്പലക്കണ്ടി,മുസ്‌ലിം ലീഗ് കൊടുവള്ളി മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.എ ഖാദർ,സി.എസ്.ഡബ്ല്യൂ.സി അസിസ്റ്റന്റ് കോർഡിനേറ്റർ മുബഷിർ ഫൈസി,കോൺഗ്രസ് ഓമശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി കൊടശ്ശേരി മുഹമ്മദ്,എം.എൻ.എ.നാസർ വെസ്റ്റ്‌ വെണ്ണക്കോട്‌(കെ.എം.സി.സി),അബ്ദുൽ ഹഫീള് റബ്ബാനി ആലിൻതറ,അബ്ദുൽ അസീസ് റബ്ബാനി കളൻ തോട്‌,സ്വിദ്ധീഖ് വാഫി ആലിൻതറ,തടായിൽ മുഹമ്മദ് ഹാജി, തോട്ടത്തിൽ അഹ്മദ് കുട്ടി ഹാജി, ശംസുദ്ദീൻ ഓമശ്ശേരി എന്നിവർ സംസാരിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ ഉനൈസ് വാഫി സ്വാഗതവും ഖമറുദ്ദീൻ റബ്ബാനി നന്ദിയും പറഞ്ഞു.

ഫോട്ടോ:ആലിൻ തറ എ.ഐ.ഇ.സി.ഇംഗ്ലീഷ്‌ സ്കൂളിൽ പ്രവേശനോൽസവം ഡോ:എം.കെ.മുനീർ എം.എൽ.എ.ഉൽഘാടനം ചെയ്യുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only