പൊതുമരാമത്ത് പാലങ്ങൾ വിഭാഗത്തിന്റെ തിരുവമ്പാടി സെക്ഷന് മുക്കം മിനി സിവിൽ സ്റ്റേഷനിൽ പുതിയ ഓഫീസ്.നേരത്തെ കോഴിക്കോട് പ്രവർത്തിച്ചിരുന്ന ഓഫീസ് ആണ് മുക്കത്തേക്ക് മാറ്റുന്നത്.തിരുവമ്പാടി,കുന്നമംഗലം,കൊടുവള്ളി നിയോജകമണ്ഡലങ്ങളാണ് തിരുവമ്പാടി സെക്ഷന്റെ പരിധി.കോഴിക്കോട് നിന്ന് മുക്കത്തേക്ക് മാറുന്നത് മലയോര മേഖലയിലെ പ്രവൃത്തികൾക്ക് കൂടുതൽ സഹായകരമാവും.2024 ജൂൺ 29 ന് വൈകുന്നേരം 3 മണിക്ക് ബഹു.തിരുവമ്പാടി എം.എൽ.എ ശ്രീ.ലിന്റോ ജോസഫ് ഓഫീസ് ഉദ്ഘാടനം നിർവ്വഹിക്കും.
Post a Comment