കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ ഹെൽത്ത് ഡിപ്പാർട്മെൻ്റിൻ്റെയും,സ്കൗട്ട്സ് & ഗൈഡ്സ് - എൻ എസ് എസ് യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്ക്കരണ സെമിനാർ നടത്തി.ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ് സ്വാഗതം ചെയ്ത പരിപാടിയിൽ കോടഞ്ചേരി ഹെൽത്ത് ഇൻസ്പെക്ടർ ജോബി ജോസ്,സ്റ്റാഫ് നഴ്സ് ശിഖ മനോഹർ എന്നിവർ ക്ലാസ്സ് നയിച്ചു.
ഡെങ്കിപ്പനി,മഞ്ഞപ്പിത്തം,പേവിഷബാധ എന്നിയവയ്ക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ,ചികിത്സാവിധികൾ തുടങ്ങീ വിഷയങ്ങളുടെ ബോധവത്ക്കരണമാണ് പ്രധാനമായും ക്ലാസ്സിൽ നടത്തിയത്.വിദ്യാർത്ഥി പ്രതിനിധികളായ സ്കൗട്ട് അലൻ സി വർഗീസ്,ഗൈഡ് മാളവിക രവീന്ദ്രൻ,മാസ്റ്റർ ആദിത്യൻ ഷാജി എന്നിവർ ചടങ്ങിന് നന്ദിയർപ്പിച്ച് സംസാരിച്ചു.
Post a Comment