കൂടരഞ്ഞി : കക്കാടംപൊയിൽ റോഡിൽ പീടികപ്പാറ ഒന്നാം വളവിൽ റോഡ് ഇടിഞ്ഞ് അപകട ഭീഷണിയിലായ ഭാഗം അടിയന്തരമായി നന്നാക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിടികപ്പാറ, കക്കാടംപൊയിൽ ബൂത്ത്തല നേത്യ യോഗം ആവിശ്യപ്പെട്ടു.
ചെങ്കുത്തായ ഇറക്കവും വളവും ള്ള നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന ഭാഗമാണ് ഇടിഞ്ഞ് അപകടാവസ്ഥയിൽ നിൽക്കുന്നത് എന്ന് യോഗം ചൂണ്ടി കാട്ടി
കോൺഗ്രസ് ബ്ലോക്ക് സെക്രട്ടി മണി എടത്തുവീട്ടിൽ ഉദ്ഘാടനം ചെയ്യ്തു.
പീടികപ്പാറ ബൂത്ത് പ്രസിഡൻ്റ് ബാബു പിടികപ്പാറ അധ്യക്ഷനായി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ, സിബി പീറ്റർ, ജോഷി കുമ്പുക്കൽ, തോമസ് മനയാനി,ജിമ്മി മടത്തിൽകണ്ടം, ഷൈജു പാണ്ടിപ്പിള്ളി എന്നിവർ പ്രസംഗിച്ചു
Post a Comment