കോടഞ്ചേരി:മലയോര ഹൈവേയിൽ കോടഞ്ചേരിക്ക് അടുത്ത് ഉദയനഗറിൽ പാഠപുസ്‌തകങ്ങൾ കയറ്റി വന്ന പിക്കപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു. അല്പം മുമ്പാണ് അപകടം നടന്നത്. വാഹനത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഇവരെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂളുകളിൽ പാഠപുസ്‌തകങ്ങൾ ഇറക്കി വന്ന പിക്കപ്പ് ആണ് അപകടത്തിൽപ്പെട്ടത്. കോടഞ്ചേരിയിൽ നിന്നും നെല്ലിപ്പൊയിൽ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം ഉദയനഗർ കയറ്റത്തിലാണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. അപകടം നടന്ന ഉടൻതന്നെ വാഹനത്തിൽ ഉണ്ടായിരുന്നവരെ പ്രദേശവാസികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാഠപുസ്‌തകങ്ങൾ തൊട്ടടുത്ത വീട്ടിലേക്ക് മാറ്റി.
Post a Comment