കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി വാരാഘോഷ പരിപാടികൾ നടത്തി.സ്കൂളിൻ്റെ മുറ്റത്തൊരു പൂന്തോട്ടം,ഗ്രോബാഗിൽ റോസച്ചെടികൾ നടൽ,ഫല വൃക്ഷ തൈ നടൽ,പരിസര ശുചിത്വം ഉറപ്പുവരുത്തൽ തുടങ്ങീ നിരവധി പരിപാടികൾക്ക് തുടക്കം കുറിച്ചു.
ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ്,പി.ടി.എ പ്രസിഡൻ്റ് ഷിജോ സ്കറിയ,മുൻ പി.ടി.എ പ്രസിഡൻ്റ് മാത്യു ചെമ്പോട്ടിക്കൽ,പി.ടി.എ കമ്മറ്റിയംഗം സജി പി.എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് തൈ നട്ടു.എല്ലാ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി..
Post a Comment