മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ യോഗം ചേർന്നു അടിയന്തരഘട്ടങ്ങളിൽ ഇടപെടാനും ആംബുലൻസ് സേവനങ്ങൾ ഒരുക്കുവാനും ക്യാമ്പുകൾ സജ്ജമാക്കി വെക്കുവാനും യോഗത്തിൽ തീരുമാനിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര അധ്യക്ഷത വഹിച്ചു, സ്ഥിരം സമിതി അധ്യക്ഷന്മാരായ ശാന്താദേവി മൂത്തേടത്ത്, ജിജിത സുരേഷ്,മുക്കം എസ് ഐ മനോജ് കുമാർ, മുക്കം അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി അഷ്‌റഫ്, മെഡിക്കൽ ഓഫീസർ നന്ദകുമാർ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, ഷാഹിന ടീച്ചർ, കെപി ഷാജി, എം ആർ സുകുമാരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സമാൻ ചാലൂളി, പി കെ റഹ്മത്തുള്ള, വിനോദ് പുത്രശ്ശേരി,സന്നദ്ധ സേനാ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു
Post a Comment