കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ പദവിയിൽ നിന്നും വിരമിച്ച വിൽസൺ ജോർജ് സാറിന് മാനേജ്മെൻ്റും,പി.ടി.എ യും,സ്റ്റാഫും,വിദ്യാർത്ഥികളും ചേർന്ന് യാത്രയയപ്പ് നൽകി.
അദ്ധ്യാപന രംഗത്ത് നീണ്ട 33 - വർഷത്തെ സേവനം പൂർത്തിയാക്കിയാണ് വിരമിക്കൽ.
പുത്തൻപ്രതീക്ഷകളും,സ്വപ്നങ്ങളുമായി ജീവിതത്തിൽ മനോഹരമായ ഏടുകൾ തുന്നിച്ചേർക്കുവാൻ സാധിക്കട്ടെയെന്ന് എല്ലാവരും ചേർന്ന് വിൽസൺ സാറിന് സ്നേഹപൂർവ്വം ആശംസയേകി..
Post a Comment