Jun 3, 2024

പ്രവേശനോത്സവം. നടത്തി.


കോടഞ്ചേരി :കോടഞ്ചേരി സെന്റ്.ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വർണ്ണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടത്തി. രണ്ട് മാസത്തെ വേനലവധിക്കുശേഷം പുത്തൻ പ്രതീക്ഷകളുമായി കുട്ടികൾ പുതിയ അധ്യയന വർഷത്തിലേയക്ക് പ്രവേശിച്ചു. പുത്തനുടുപ്പുകളിട്ട് പുസ്തക സഞ്ചിയും തൂക്കി പൂമ്പാറ്റകളെപ്പോലെ എത്തിച്ചേർന്ന കുരുന്നുകളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ , എസ്പിസി, സ്കൗട്ട് - ഗൈഡ് , ജെർസി എന്നിവരുടെ നേതൃത്വത്തിൽ ഹർഷാരവത്തോടെ സെന്റ് ജോസഫ്സ് ഹൈസ്കൂളിലേക്ക് വരവേറ്റു.ഹെഡ് മാസ്റ്റർ ബിനു ജോസ് സ്വാഗതമാശംസിച്ച ചടങ്ങിൽ വാർഡ് മെബർ വാസുദേവൻ ഞാറ്റുകാല അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സമഗ്ര വികസനത്തിനും സർഗാത്മകതയ്ക്കും ഊന്നൽ കൊടുക്കുന്ന പുതിയൊരു അധ്യയന വർഷം മാനേജർ ആശംസിച്ചു. പിറ്റിഎ പ്രസിഡന്റ് ഷിജോ സ്കറിയ , സീനിയർ അസിസ്റ്റന്റ് സിന്ധു ജോസഫ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.കുട്ടികൾക്ക് മധുരപലഹാരങ്ങളും വർണ പേനകളും സ്കൂൾ മാനേജർ സമ്മാനിച്ചു.അധ്യാപകരുടെയും രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടന്ന സ്കൂൾ പ്രവേശനോത്സവം കുഞ്ഞുങ്ങൾക്ക് അവിസ്മരണീയ അനുഭവമായി മാറി. സ്റ്റാഫ് സെക്രട്ടറി അനൂപ് ജോസ് നന്ദി പ്രകാശിപ്പിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only