മുക്കം: തൊണ്ടിമ്മൽ ജി.എൽ. പി. സ്കൂളിൽ ഈ വർഷത്തെ പ്രവേശനോത്സ വവും കുട്ടികളുടെ ചിത്ര പ്രദർശനവും ഗംഭീരമായി നടത്തി.
ചടങ്ങ് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ പി. ബീന ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക കെ.എസ്.രഹ്ന മോൾ സ്വാഗതവും പി.ടി.എ. പ്രസിഡണ്ട് എസ്. പ്രജിത്ത് അധ്യക്ഷതയും വഹിച്ചു.
നവാഗതരെ സ്വീകരിക്കൽ, പ്രതിഭകളെ ആദരിക്കൽ, , പഠനോപകരണ വിതരണം എന്നിവ ചടങ്ങിൽ നടന്നു. പ്രവേശനോത്സവത്തോടനുബന്ധിച്ച് നടത്തിയ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം "ക്രയോൺസ് " ശ്രദ്ധേയമായി. എസ്. എം. സി. ചെയർമാൻ സുരേഷ് തൂലിക ചടങ്ങിന് നന്ദി അറിയിച്ചു. രാജേശൻ വെള്ളാരംകുന്നത്ത്,എസ്. ജയപ്രസാദ്, സി.ടി. നളേശൻ, ഗോപിനാഥ് മൂത്തേടത്ത് ,എസ്. ജയചന്ദ്രൻ, കെ.കെ. ദിവാകരൻ, ഗിരീഷ് ബാബു, സുബിൻ കൊടിയങ്ങൽ, ജയരാജൻ.എസ്. എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി അഹമ്മദ് ഷാഫി, എസ്. ആർ. ജി. കൺവീനർ . പി. സ്മിന , അധ്യാപികമാരായ ശോഭന, സുഷമ , ആര്യ , ഐശ്വര്യ എന്നിവർ പ്രവേശനോത്സവത്തിന് നേതൃത്വം നൽകി. തുടർന്ന് രക്ഷാകർതൃ വിദ്യാഭ്യാസം -ക്ലാസ് നടത്തി.
Post a Comment