മുക്കം : ആനയാംകുന്ന് വയലിൽ മോയി ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും ജൂനിയർ റെഡ്ക്രോസ് വളണ്ടിയർമാരും ജാഗ്രതാ സമിതിയും സംയുക്തമായി ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു. വിദ്യാർത്ഥി കൾ ലഹരി വിരുദ്ധ ചങ്ങല തീർക്കുകയും റാലി സംഘടിപ്പിക്കുകയും ചെയ്തു. സീനിയർ എസ്.പി.സി കേഡറ്റ് എം.പി ദേവനന്ദ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മാസ്റ്റർ അനിൽ ശേഖർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌റ്റാഫ് സെക്രട്ടറി പി.പി. ജസീല അധ്യക്ഷത വഹിച്ചു. സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സി.പി.ഒ ഇസ്ഹാഖ് കാരശ്ശേരി ലഹരി വിരുദ്ധ ബോധവൽക്കരണം നൽകി. ജെ.ആർ.സി കൗൺസിലർ , രോഷ്ന ബാഷ, ജാഗ്രതാ സമിതി കൺവീനർ പി.പി സജ്ന, തുടങ്ങിയവർ സംസാരിച്ചു. എം.പി മുഫ്സിറ , ഫെബിൻ റഹ്‌മാൻ, ദേവാങ്കന , നയൻ താര, മനോജ്, ഷിഫ സിദ്ധീഖ്, ഷാനി ഫെബിൻ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
Post a Comment