Jun 26, 2024

മഴവെള്ളം ഒഴുകി തുടങ്ങിയതോടെ ജലജീവൻ പൈപ്പുകൾ എല്ലാം പുറത്തായി


കൂടരഞ്ഞി : മഴവെള്ളം ഒഴുകി തുടങ്ങിയതോടെ ജലജീവൻ പൈപ്പുകൾ എല്ലാം പുറത്തായി. മലയോര മേഖലയിൽ നല്ല രീതിയിൽ പണി പൂർത്തിയാക്കിയ ഗ്രാമീണ പാതകൾ ജലജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച് സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയതിനു പുറമേ, നിശ്ചിത മാനദണ്ഡം പാലിക്കാതെ പൈപ്പുകൾ ഏതെങ്കിലും വിധത്തിൽ കുഴിച്ചിട്ട് കരാറുകാർക്ക് അമിത ലാഭമുണ്ടാക്കുവാൻ വേണ്ടി കണ്ണടയ്ക്കുന്ന അധികാരികളുടെ നിലപാട് തിരുത്തണമെന്നും റോഡുകൾ പൂർവ്വസ്ഥിതിയിലാക്കണമെന്നും കൂടരഞ്ഞി പഞ്ചായത്ത് A.A.P. യോഗം ആവശ്യപ്പെട്ടു.


കൂടരഞ്ഞി - പുവാറംതോട് റോഡിൽ നിരവധി സ്ഥലത്ത് റോഡ് നിരപ്പിൽ തന്നെ പൈപ്പുകൾ മണ്ണിട്ട് മൂടിയ നിലയിൽ ആണ് കോടികൾ ചിലവിട്ട് നടത്തിയ കുടിവെള്ള പദ്ധതിയിൽ കൃത്യ വിലോപം കാട്ടിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സെബാസ്റ്റ്യൻ കാക്കിയാനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാബു ഐക്കരശ്ശേരി, ജോർജ് പുളിമൂട്ടിൽ, സന്തോഷ് പൊന്തക്കൽ, ജോൺ ചെരിയംപുറം, സണ്ണി വെട്ടിക്കൽ, സോണി സവൂൾ മുണ്ടാട്ടിൽ, അജു പ്ലാക്കട്ട് ജോർജ് പുതിയേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only