കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡ് 12 ൽ നിർമ്മിച്ച റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഷാജി ചെങ്ങാട്ട് സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർ മോളി തോമസ് അധ്യക്ഷ്യം വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ്. രവീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ ബിന്ദു ജയൻ, ജോണി വാളിപ്ലാക്കൽ , സീന ബിജു , NREGS ഓവർസിയർ, പ്രദേശ വാസികൾ തുടങ്ങിയവർ പങ്കെടുത്തു. ഗ്രേസി ദേവസ്യ ചോലിക്കര നന്ദിയും പറഞ്ഞു.
Post a Comment