Jun 23, 2024

മലബാര്‍ റിവര്‍ ഫെസ്‌റ്റിവല്‍; മലയോരത്ത് ആവേശം വിതറി ഓഫ് റോഡ് സ്റ്റേറ്റ് ചാംപ്യന്‍ഷിപ്പ്


കോടഞ്ചേരിഃ ജൂലൈ 25 മുതല്‍ 28 വരെ കേരള ടൂറിസം വകുപ്പും അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും,ഡിടിപിസിയും,ത്രിതല പഞ്ചായത്തുകളും സംയുക്തമായി കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലുമായി  സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ  മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച്  കോടഞ്ചേരി തുഷാരഗിരി അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടന്നു വരുന്ന സ്റ്റേറ്റ് ഓഫ് റോഡ് ചാംപ്യന്‍ഷിപ്പ് മലയോര ജനതയ്ക്ക് സാഹസിക കാഴ്ചയുടെ വിരുന്നൊരുക്കി.ഒന്നാം ദിനം വിവിധ കാറ്റഗറിയില്‍ നടന്ന മത്സരത്തിലെ വിജയികള്‍ക്ക് തിരുവമ്പാടി നിയോചക മണ്ഡലം എം.എല്‍.എ ശ്രീ.ലിന്റോ ജോസഫ്,

പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് എന്നിവര്‍ ട്രോഫി വിതരണം ചെയ്തു.
പഞ്ചായത്ത് വൈ.പ്രസിഡന്റ് ചിന്ന അശോകന്‍,അഡ്വഞ്ചര്‍ ടൂറിസം സൊസൈറ്റി സി.ഇ.ഒ ബിനു കുര്യക്കോസ്,റോഷന്‍ കൈനടി,ഷെജിന്‍.എം.എസ്, മേവിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മത്സരത്തിലെ  പെട്രോള്‍ വിഭാഗത്തില്‍ ഡോ.ഫഹദ് & രാജീവ് ലാല്‍ ഒന്നാം സ്ഥാനവും,
വിബിന്‍ വര്‍ഗ്ഗീസ് & സൈഫു രണ്ടാം സ്ഥാനവും,
എക്സ്പേര്‍ട് ക്ലാസ് വിഭാഗത്തില്‍ അതുല്‍ തോമസ് & നിഖില്‍ വര്‍ഗീസ് ഒന്നാം സ്ഥാനവും അനസ് & ആമിര്‍ രണ്ടാം സ്ഥാനവും ,
ജിംനി ക്ലാസ് വിഭാഗത്തില്‍ ഡോ.ഫഹദ് & രാജീവ് ലാല്‍ ഒന്നാം സ്ഥാനവും കുര്യന്‍ & സജി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only