Jun 23, 2024

വെള്ളിയാഴ്ചയിൽ കുതിച്ചെത്തിയ യുവജനത


കൂടരഞ്ഞി :               

       മലയോര കുടിയേറ്റ ഗ്രാമമായ കുളിരാമുട്ടിക്ക് നടുക്കം വിട്ടുമാറാത്ത നിലയിൽ ആണ്.  വെള്ളിയാഴ്ച (21/06/2024) രാവിലെ കുളിരാമുട്ടി എന്ന അങ്ങാടി ഓർമയിലാക്കി ആണ് പൂവാറൻതോട്ടിൽ നിന്നും ലോഡ് കയറ്റി വന്ന പിക്ക് അപ്പ്‌ വാൻ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റും കുളിരാമുട്ടിയിൽ ഉണ്ടായിരുന്ന ഏക പലചരക്കു കടയും തകർത്തു അപകടം ഉണ്ടായത്. നാടിനെ നടുക്കിയ അപകടത്തിൽ പകച്ചു പോയ അവസരത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഒരു പിടി ചെറുപ്പക്കാർ ഉണ്ട്. മാധ്യമങ്ങൾക് മുന്നിൽ മുഖം നൽകാതെ തങ്ങളുടെ സേവനം നിസ്വാർത്ഥമായി നടത്തിയ ചെറുപ്പക്കാരെ അഭിനന്ദിക്കാതെ വയ്യ. മാത്യു (സാബുക്കുട്ടൻ ) സലേഷ് ചാലായിൽ, ജോളി പാണ്ട്യലപടവിൽ, ലിബിൻ വെള്ളച്ചാലിൽ, അൽഫോൻസാ തോമസ് എന്നിവർ. നാട് ദുരന്തത്തിൽ ആകുമ്പോൾ കയ്യും മെയ്യും മറന്ന് കുതിച്ചെത്തിയ ഇവരാണ് യഥാർത്ഥ പോരാളികൾ. കുളിരാമുട്ടിയുടെ രക്ഷകരായ യുവാക്കൾക്ക് നാടിന്റെ സ്നേഹാദരങ്ങൾ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only