കൂമ്പാറ : ഫാത്തിമബി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവാർഡിനാർഹരായ അദ്ധ്യാപകരെയും ആദരിച്ചു. അനുമോദനച്ചടങ്ങ് ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. മർകസ് അക്കാദാമിക് അസിസ്റ്റന്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. പി ടി എ പ്രസിഡന്റ് വിൽസൺ പുല്ലുവേലിൽ ആദ്യക്ഷം വഹിച്ചു.
കണ്ണൂർ സർവകലാശാലയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ അഷ്‌റഫ് കെ കെ, എൻ എസ് എസ് സംസ്ഥാന അവാർഡിന് അർഹനായ അബ്ദുൽ സലാം വി കെ, ദേശീയ ശാസ്ത്ര മേളയിൽ മികവ് നേടിയ അബ്ദുൽ ജമാൽ കെ കെ എന്നിവരെയും എസ് എസ് എൽ സി, യു എസ് എസ് , എൻ എം എം എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ അധ്യാപകരുടെ മക്കളെയും ചടങ്ങിൽ ആദരിച്ചു.
അഷ്‌റഫ് കെ കെ, നവാസ് മർകസ്, ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ എം പി, ഡോ. നാസർ കുന്നുമ്മൽ, ശ്രീന കെ പി ,ബിന്ദുകുമാരി എ എം, മുഹമ്മദ് സുബിൻ പി എസ്, അബ്ദുൽ നാസർ കെ, തുടങ്ങിയവർ സംബന്ധിച്ചു. പ്രിൻസിപ്പൽ അബ്ദുൽ നാസർ കെ സ്വാഗതാവും സുമി പി എം നന്ദിയും പറഞ്ഞു
Post a Comment