കോടഞ്ചേരി: നെല്ലിപ്പൊയിൽ ഓയിസ്ക ഇൻ്റർനാഷണൽ നെല്ലിപ്പൊയിൽ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മലയോര ഹൈവേയുടെ പാതയോരത്ത് 200 റോളം ഫലവൃക്ഷ തൈകൾ നട്ടു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജെക്കബ് തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. ഓയിസ്ക പ്രസിഡൻ്റ് വിൽസൺ തറപ്പേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷാജി പൊരിയത്ത് സ്വാഗതം ആശംസിച്ചു.
സെൻ്റ് ജോൺസ് ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ, സിനിയർ അധ്യാപിക ബിന ജോർജ്, നെല്ലിപ്പൊയിൽ ചാപ്റ്റർ പ്രധമ പ്രസിഡൻ്റ് ജോസ് ഉന്നത്തിങ്കൽ, ജിജി കുരുവികടയിൽ, ജിനേഷ് കുര്യൻ, ഡോക്ടർ പ്രഭാകര, ജോസ് കയത്തുങ്കൽ, സാബു അവണ്ണൂർ, സണ്ണി തടത്തേൽ, റോജൻ വലിയമറ്റം, മനോജ് കുര്യൻ, ജോസ് കയത്തുങ്കൽ , സ്കറിയ പടിഞ്ഞാറ്റുമുറി, ടോം ഊന്നുകല്ലേൽ,ജിനേഷ് മൈലയ്ക്കൽ, കുര്യൻ കളപ്പുരക്കൽ, ജോസ് പരുത്തി മല, പോൾസൺ അറയ്ക്കൽ എന്നിവർ നേതൃത്വം നല്കുകയും ഓയിസ്ക ചാപ്റ്റർ ട്രഷർ ജോയി എമ്പ്രയിൽ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
Post a Comment