Jul 1, 2024

പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രതയോടെ കൂടരഞ്ഞി


കൂടരഞ്ഞി:

കൂടരഞ്ഞി പഞ്ചായത്തിലെ 14 വാർഡുകളിലും പകർച്ച വ്യാധി പ്രതിരോധം ശക്തമാക്കാൻ ഭരണസമിതി യോഗം തീരുമാനിച്ചു. ഡെങ്കി, മഞ്ഞപ്പിത്ത രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദർശ് ജോസഫ് അഭ്യർത്ഥിച്ചു. 

പൊതുജനങ്ങൾ കൊതുക് ജന്യരോഗങ്ങൾ തടയുന്നതിനു വേണ്ടി ആവശ്യമായ സുരക്ഷ മുൻകരുതലുകൾ എടുക്കണം. തിളപ്പിച്ച്‌ ആറിയ വെള്ളം മാത്രം കുടിക്കുക. പഞ്ചായത്തിലെ മുഴുവൻ ഭക്ഷ്യ വിതരണ സ്ഥാപനങ്ങളും ഉടൻ പരിശോധിച്ച് ശുചിത്വം ഉറപ്പ് വരുത്താൻ പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നൽകി. വീഴ്ച വരുത്തുന്ന സ്ഥാപങ്ങൾക്കെതിരെ കർശന നിയപ്രകാരമുള്ള നടപടി സ്വീകരിക്ക്കാനും, ആവശ്യമെങ്കിൽ അടച്ചു പൂട്ടാനും നിദ്ദേശം നൽകിയിട്ടുണ്ട്. വിവിധ വാർഡുകളിൽ ഉറവിട നശികരണം, കുട്ടിവെള്ള സ്രോതസ്സുകൾ അണുവിമുക്തമാക്കൾ, ഫോഗിംഗ് എന്നിവ നടന്നു വരുന്നുണ്ട്. പൊതുജന പങ്കാളിത്തത്തോടു കൂടി ഇത്തരം പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചു.വാർഡ് തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു വാർഡ് മെമ്പർ മാരെ ചുമതല പ്പെടുത്തി. പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് ഓരോ വാർഡിനും 20000/- രൂപ വീതം വാർഡ് സാനിറ്റേഷൻ കമ്മിറ്റി കൾക്കും പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്.പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പകർച്ചവ്യധി പ്രതിരോധ പ്രവർത്തനത്തിൽ എല്ലാവിധ ജനങ്ങളും പങ്കാളികൾ അകണമെന്നും പ്രസിഡന്റ് അഭ്യർത്ഥിച്ചു.
കൂടരഞ്ഞി അങ്ങാടിയിൽ നടന്ന ഫോഗിംഗ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസ്‌ലി ടീച്ചർ, കുടുംബരോഗ്യകേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാജീവൻ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ, ആദിഷ്. രാപിഡ് റെസ്പോൺസ് ടീം അംഗം ബോബി തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only