നെല്ലിപ്പൊയിൽ വില്ലേജ് മഞ്ഞുവയൽ നാട്ടുനിലത്തിൽ ഡോമിനിക്കിന്റെ ഭൂമിയിൽ പാട്ടത്തിന് ഒരേക്കർ ഭൂമിയിൽ കപ്പ കൃഷി നടത്തിയ ശൗര്യമാക്കൽ സണ്ണിയുടെ 400 ഓളം മൂട് കപ്പ കൃഷി ഇന്നലെ രാത്രിയിൽ കാട്ടുപന്നി കൂട്ടം ഇറങ്ങി നശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നി വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവാണ് കാട്ടുപന്നി കൂട്ടം നശിപ്പിച്ച കൃഷിക്ക് അടിയന്തരമായി സഹായം നൽകണമെന്നും കാട്ടുപന്നിയുടെ ആക്രമണം തടയാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Post a Comment