കൂടരഞ്ഞി : ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്സ് രീതിയിൽ നടത്തുവാനായി പൊതു വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയത് പ്രകാരം സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിൽ സ്പെഷ്യൽ അസംബ്ലി ചേർന്നു.
ഒളിമ്പിക്സിനെ വരവേൽക്കാനും നാലുവർഷം കൂടുമ്പോൾ ഒളിമ്പിക്സ് രീതിയിൽ സ്കൂൾ കായികമേള നടത്താനും തീരുമാനിച്ചു.
ഒളിമ്പിക്സിന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ ജസ്റ്റിൻ മാത്യു സംസാരിച്ചു. കായിക മേള ദീപശിഖ ഹെഡ്മിസ്ട്രസ് ശ്രീമതി സോഫിയ തോമസ് തെളിയിച്ച് സീനിയർ അസിസ്റ്റന്റ് ബീന മാത്യുവിന് കൈമാറി. വിദ്യാർത്ഥികൾ ബീന ടീച്ചറിൽ നിന്ന് ദീപശിഖ ഏറ്റുവാങ്ങി സ്കൂളിൽ സ്ഥാപിച്ചു. ശ്രീമതി സൗമ്യ സെബാസ്റ്റ്യൻ പൊതു വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം കുട്ടികളെ വായിച്ചു കേൾപ്പിച്ചു.
Post a Comment