Jul 5, 2024

പച്ച തേങ്ങ സംഭരണം നിറുത്തിയതിൽ പ്രതിക്ഷേധിച്ച് കർഷകോൺഗ്രസ്സ് കൃഷിഭവന്റെ മുൻപിൻ ധർണ്ണ സംഘടിപ്പിച്ചു


തിരുവമ്പാടി: - കൃഷിഭവൻ മുഖേന എടുത്തു കൊണ്ടിരുന്ന പച്ച തേങ്ങ സംഭരണം നിറുത്തിവെച്ചതിൽ പ്രതിക്ഷേധിച്ച് കർഷക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ തിരുവമ്പാടി കൃഷിഭവൻ്റെ മുമ്പിൽ ധർണാ സമരം സംഘടിപ്പിച്ചു, പച്ചതേങ്ങയുടെ സംഭരണവില വർദ്ധിപ്പിക്കുക കൊപ്ര സംഭരണം കാര്യഷമമാക്കുക സംഭരിച്ച തേങ്ങയുടെ വില നല്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് കൃഷിഭവൻ്റെ മുമ്പിലെ സമരം കർഷക കോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറി ബോസ് ജോക്കബ് ഉദ്ഘാടനം ചെയ്തു. കർഷകരുടെ പ്രശ്നങ്ങൾ കാണാതെ കർഷകരെ ആത്മഹത്യയിലേക്ക് തിള്ളി വിടുന്ന കർഷക വിരുദ്ധ സർക്കാരിൻ്റെ കണ്ണു തുറക്കുന്നത് വരെ സമരവുമായി കർഷക കോൺഗ്രസ് മുമ്പോട്ട് പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നില്കി. ചടങ്ങിൽ കർഷക കോൺഗ്രസ്നിയോജക മണ്ഡലം പ്രസിഡൻ്റ് ഷിജു ചെമ്പനാനി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട്മല മുഖ്യപ്രഭാക്ഷണം നടത്തി. തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് മനോജ് സെബാസ്റ്റ്യൻ വാഴേപ്പറമ്പിൽ, യുഡിഎഫ് ചെയർമാൻ ടി.ജെ കുര്യാച്ചൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സജോ പടിഞ്ഞാറെകൂറ്റ്, ജില്ലാ ഭാരവാഹികളായ ജിതിൻ പല്ലാട്ട്, ഗോപിനാഥൻ മുത്തേടത്ത്, ജുബിൻ മണ്ണുകുശുമ്പിൽ നിയോജക മണ്ഡലം സെക്രട്ടറിമാരായ ബേബിച്ചൻ കൊച്ചു വേലിക്കകത്ത്, സോണി മണ്ഡപത്തിൽ, ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ലിസി മാളിയേക്കൽ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാമചന്ദ്രൻ കരിമ്പിൽ, മേഴ്സി പുളിക്കാട്ട്, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിമാരായ ജോർജ് പാറേക്കുന്നത്ത്, സുന്ദരൻ എ.പ്രണവം, ഷീരസംഘം പ്രസിഡൻ്റ് സജിമോൻ കൊച്ച്പ്ലാക്കൽ, ടോമി കൊന്നക്കൽ, ബിനു പുത്തൻപുരയിൽ, ലിബിൻ മണ്ണൻപ്ലാക്കൽ, ജോസ് പുളിക്കാട്ട്, സോമി വെട്ടുകാട്ടിൽ, പുരുഷൻനെല്ലിമൂട്ടിൽ , ജോസഫ് തോമസ് പുരയിടത്തിൽ, റോബിൻസൺ കുബ്ലാട്ട് കുന്നേൽ,അഷറഫ് കുളിപ്പൊയിൽ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only