വായനകൾ വായനാ ദിനങ്ങളിലെ ആചരണം മാത്രമായി ഒതുങ്ങിവരുന്ന വർത്തമാന കാലഘട്ടത്തിൽ പുസ്തകവായന ദിനചര്യയുടെ ഭാഗമാക്കി മാറ്റി കൈതപ്പൊയിൽ MES ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ സമൂഹത്തിന് ഉത്തമ മാതൃകയാവുന്നു. സ്കൂൾ പ്രിൻസിപ്പാൾ P. C ജോസഫും മാനേജ്മെന്റും ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്ന ഉറച്ച നിലപാടും അതിനായി തയ്യാറാക്കിയിരിക്കുന്ന വ്യക്തമായ പദ്ധതികളുമാണ് ഈ മുന്നേറ്റത്തിന് അടിസ്ഥാന കാരണം.
എംഇഎസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂളിന്റെ ഈ മാതൃകാ പ്രവര്‍ത്തനങ്ങൾക്ക് പുസ്തക പിന്തുണയേകുകയാണ് തിരുവമ്പാടി റോട്ടറി മിസ്റ്റിമെഡോസ്. സ്കൂൾ ലൈബ്രറിയിലെ പുസ്തക ശേഖരത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുവാനാവശ്യമായ സഹായമാണ് റോട്ടറി മിസ്റ്റിമെഡോസ് നൽകിയിരിക്കുന്നത്.
വിദ്യാർത്ഥികളുടെ പുസ്തക സ്നേഹം വർദ്ധിപ്പിക്കുവാനുള്ള പദ്ധതികളുടെ ഭാഗമായി മാതൃഭൂമി ബുക്സുമായി ചേർന്ന് സ്കൂളിൽ സംഘടിപ്പിച്ച പുസ്തകമേളയുടെ ഭാഗമായി നടന്ന ചടങ്ങിൽ വച്ച് റോട്ടറി മിസ്റ്റിമെഡോസ് പ്രസിഡണ്ട് പി.ടി. ഹാരിസ്, സെക്രട്ടറി ഡോ: ബെസ്റ്റി ജോസ്, ഡോ: സന്തോഷ് സ്കറിയ എന്നിവർ ചേര്‍ന്ന് സ്കൂൾ പ്രിൻസിപ്പാൾ പി.സി. ജോസഫിന്റെയും, അധ്യാപകരുടെയും സാന്നിധ്യത്തിൽ ക്ലാസ് ലീഡേഴ്സിന് പുസ്തകങ്ങൾ കൈമാറി.
Post a Comment